Kodanchery

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

കോടഞ്ചേരി: സെന്റ് ജോസഫ് എൽ പി സ്കൂൾ കോടഞ്ചേരി ലഹരി വിമുക്ത കേരളം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുട്ടികൾ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളേന്തിയും ലഹരി വിമുക്ത മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടും കുട്ടികൾ റാലിയിൽ അണിനിരന്നു. തുടർന്ന് ലഹരിക്കടിമകളാകുന്ന യുവതലമുറയെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എൽ പി സ്കൂൾ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ സ്കൂൾ ഹെഡ്മിസ്ട്രസ് ജിമോൾ കെ എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. പിടിഎ പ്രസിഡന്റ്, രക്ഷിതാക്കൾ, അധ്യാപകർ, വ്യാപാരികൾ, എന്നിവരുടെ സഹകരണം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button