പദ്ധതി വിഹിതം ചിലവഴിച്ചതിൽ മികച്ച നേട്ടവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

കൊടിയത്തൂർ: 2022-23 വാർഷിക പദ്ധതിയിലും പട്ടികജാതി ഫണ്ട് വിനിയോഗത്തിലും ജില്ലയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് നേട്ടം. പദ്ധതി വിഹിതം ചിലവഴിച്ചതിലും പട്ടികജാതി ഫണ്ട് ചിലവഴിച്ചതിലും 100 ശതമാനം നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തിന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനം നേടാനും സാധിച്ചു. കോഴിക്കോട് ജില്ലാ കലക്ടർ എ ഗീതയിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, സെക്രട്ടറി ടി ആബിദ എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്തിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്, പoനോപകരണങ്ങൾ, ലൈഫ് ഭവനപദ്ധതിക്ക് തുക അനുവദിച്ചത്, മാട്ടുമുറി രാജീവ് ഗാന്ധി കോളനി വീട് വാസയോഗ്യമാക്കൽ, ഇരിപ്പയിൽ കോളനി ചുറ്റുമതിൽ, ലക്ഷം വീട് വാസയോഗ്യമാക്കൽ, പഴംപറമ്പ് സാംസ്കാരിക നിലയം നവീകരണം, മുതപ്പറമ്പ്- ആദാടികുന്ന് റോഡ് ഗതാഗത യോഗ്യമാക്കൽ തുടങ്ങിയവയാണ് പട്ടികജാതി വിഭാഗത്തിൽ നടപ്പാക്കിയ പ്രധാന പദ്ധതികൾ.







