Kodiyathur

എസ്.എസ്.എഫ് കാരാട്ട് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചു

കൊടിയത്തൂര്‍ : എസ്.എസ്.എഫ് കൊടിയത്തൂര്‍ ടൗണ്‍ യൂണിറ്റ് വിഭജിച്ച് കാരാട്ട് യൂണിറ്റ് രൂപീകരിച്ചു. കാരാട്ട് സ്വലാത്ത് മഹലില്‍ നടന്ന യൂണിറ്റ് പ്രഖ്യാപന ചടങ്ങ് എസ്.എസ്.എഫ് മുക്കം ഡിവിഷന്‍ സെക്രട്ടറി ഹാഫിള് അബ്ദുല്‍ ബാസിത്ത് സഖാഫി പൂളപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. സെക്ടര്‍ പ്രസിഡന്‍റ് മുഹമ്മദ് ശഹീന്‍ സ്വലാത്ത് മഹല്‍ അദ്ധ്യക്ഷത വഹിച്ചു.

എസ്.വെെ.എസ് മുക്കം സോണ്‍ സെക്രട്ടറി അബ്ദുല്‍ അസീസ് എ പി യൂണിറ്റ് പ്രഖ്യാപനം നടത്തി.
ഡിവിഷന്‍ സെക്രട്ടറി മുബശ്ശിര്‍ ബുഖാരി, ഉബെെദുല്ല മുസ്ലിയാര്‍,
അസീസ് ടി.കെ, മുജീബ് കാരാട്ട്, ബാസിത്ത് കുന്നുമ്മല്‍, ഇഹാബ് കാരക്കുറ്റി, ശിബില്‍ കാരക്കുറ്റി, ജുനെെസ്, ഉവെെസ് സി.കെ, സയ്യിദ് ശാഹുല്‍ ഹമീദ്, ആശിഖ് കാരാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

സെക്ടര്‍ ജനറല്‍ സെക്രട്ടറി നിബ്രാസ് ചേന്ദമംഗല്ലൂര്‍ സ്വാഗതവും റഫ അമാന്‍ കാരാട്ട് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി മുഹമ്മദ് സവാദ് കെ (പ്രസിഡന്‍റ്), റഫ അമാന്‍ കെ (ജന.സെക്രട്ടറി), സിയാന്‍ കെ (ഫിനാന്‍സ് സെക്രട്ടറി), ഉവെെസ് കെ, അമല്‍ അര്‍ഷക് (മഴവില്‍), കാഷിഫ് (വിസ്ഡം), ആരിഫുദ്ധീന്‍ (ടീന്‍ സ്റ്റാര്‍)ഫര്‍ഹാന്‍ കെ, മുഹമ്മദ് സെെന്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍)
എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button