Thiruvambady

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ മുസ്ലിം ലീഗ് അനുമോദിച്ചു.

തിരുവമ്പാടി: പുന്നക്കൽ പ്രദേശത്തുനിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ മുസ്ലിം ലീഗ് പുന്നക്കൽ ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദിൽ നിന്നും മെമന്റൊയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.

ചടങ്ങിൽ മുഹമ്മദ് മേലാനിക്കുന്നത് അധ്യക്ഷതവഹിച്ചു, മുസ്തഫ കമാൽ, കോയ പുതുവയൽ, ഷംസു കീഴപാട്ട്, ജൗഹർ പുളിയക്കോട്, അബു വരടായി, ഇ കെ റിസ്വാൻ, ജോസ് അറക്കൽ, അബ്ബാസ് കൊട്ടാരത്തിൽ, ഷംനാദ് കീഴപാട്ട്, റഹീം വാരിയതൊടി , റസാഖ് കീഴപ്പാട്ട്, സുഹറ പുതുവയലിൽ, സാജിദ കീഴപാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button