Mukkam
മുക്കം – ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി

മുക്കം : ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽ പെട്ട സ്ത്രീയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. മുക്കം അഗസ്ത്യ മുഴി പാലത്തിന് താഴെ ഭാഗത്ത് നിന്നാണ് രക്ഷപെടുത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടരമണിയോട് കൂടിയാണ് സംഭവം.
ആളെ തിരിച്ചറിഞ്ഞില്ല. പാലത്തിലൂടെ യാത്ര ചെയ്യ്ത ഓട്ടോ ഡ്രൈവറാണ് സ്ത്രീ ഒഴുകുന്നത് കണ്ടത്. രക്ഷപ്പെടുത്തിയ സ്ത്രീയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







