Thiruvambady
കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു

തിരുവമ്പാടി: കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂൾ കല്ലുരുട്ടി യിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു. മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മാസ്റ്റർ ചെസ്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ സജി ലൂക്കോസ് സ്വാഗത ആശംസിച്ച പരിപാടിയിൽ. സീനിയർ അസിസ്റ്റന്റ് പൗളി അഗസ്റ്റ്യൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. മുഖ്യ ചെസ് പരിശീലകനും, കല്ലുരുട്ടി യുവശക്തി പബ്ളിക് ലൈബ്രറി സെക്രട്ടറിയുമായ അഭിജിത് മുരളി ചെസ്സ് കളിയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു.
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ് പരിശീലനം നൽകാൻ തീരുമാനിച്ചു. എം പി ടി എ ചെയർപേഴ്സൺ ഹണീജ സ്കൂൾ ലീഡർ മുഹമ്മദ് റാഷി അധ്യാപകരായ നിമ്മി കുര്യൻ, ടിൽ ജി. പി .തോമസ്, സിജി .ഇ.കെ, സജ്ന. സജി.വി.സി. എന്നിവർ പ്രസംഗിച്ചു







