Kerala

പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്‌നാട്ടിലേക്ക് കടന്നു

പാലക്കാട് നിന്ന് കൊവിഡ് രോഗി തമിഴ്‌നാട്ടിലേക്ക് കടന്നു. ലോറി ഡ്രൈവറായി ചെന്നൈ സ്വദേശി രക്ഷപ്പെട്ടത് ജില്ലാ ആശുപത്രിയിൽ നിന്നാണ്. കഴിഞ്ഞ മാസം 5 നാണ് സംഭവം നടക്കുന്നത്. ഇയാൾ തമിഴ്‌നാട്ടിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ ഡെയ്‌ലി റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു.

കഴിഞ്ഞ മാസം 30നാണ് ലോറി ഡ്രൈവറായ ഇദ്ദേഹം ചരക്കിറക്കാൻ ആലത്തൂരിൽ എത്തുന്നത്. ഇവിടെ വച്ച് ഉദരപ്രശ്‌നങ്ങളെ തുടർന്ന് ആലത്തൂർ സർക്കാർ ആശുപത്രിയിൽ കാണിച്ചു. കൊവിഡ് ലക്ഷണത്തെ തുടർന്ന് അന്ന് രാത്രി തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഈ മാസം അഞ്ചാം തിയതിയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം പോസിറ്റീവാണെന്ന ഫലം പുറത്തുവരുന്നത്. അന്ന് രാത്രി തന്നെ കൊവിഡ് വാർഡിൽ നിന്ന് ലോറി ഡ്രൈവർ മുങ്ങി.

Related Articles

Leave a Reply

Back to top button