കൊടിയത്തൂരിൽ ഷി ഫുട്ബോളിന് തുടക്കമായി

കൊടിയത്തൂർ: ലോകകപ്പ് ഫുട്ബോൾ ആവേശം കത്തിക്കയറുന്നതിനിടെ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ ഷി ഫുട്ബോളിന് തുടക്കമായി. കളി വിശകലനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ പ്രശ്സത ഫുട്ബോൾ കമന്ററിമാൻ സുബൈർ വാഴക്കാട് ആണ് ഗോൾഡൻ ഗേൾസ് എഫ്.സി ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ കൊടിയത്തൂർ ഫുട്ബോൾ അക്കാദമിക്കുള്ള സൻഡേ ഫുട്ബോൾ ക്ലബ്ബിന്റെ അഞ്ചു ഫുട്ബോൾ ക്ലബ് അംഗം റിനീഷ് കളത്തിങ്ങൽ സമ്മാനിച്ചു. ചടങ്ങിൽ ജൂഡോ അക്കാദമിക്കും തുടക്കമായി.
പി.ടി.എ പ്രസിഡന്റ് നൗഫൽ പുതുക്കുടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ് വി സുലൈഖ ടീച്ചർ, ഫുട്ബോൾ അക്കാദമി ചെയർമാൻ കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ പി.പി ഫൈസൽ, പി.ടി.എ വൈസ് പ്രസിഡന്റ് വി.സി അബ്ദുല്ലക്കോയ, ജൂഡോ അക്കാദമി കോച്ച് ഫുഹാദ് മുക്കം, കൺവീനർ എം സതീഷ്കുമാർ മാസ്റ്റർ സംസാരിച്ചു.
താരോത്സവം പരിപാടിക്ക് കോ-ഓർഡിനേറ്റർ കെ.ടി ഇർഫാൻ, സി.കെ മുഹമ്മദ് ഷാഫി, എം.പി ജസീദ ടീച്ചർ, സി ജസീല ടീച്ചർ, മുഹ്സിൻ (മോനുട്ടൻ), നജീബ് ആലേക്കൽ, ഹമീദ് ചൂലൂർ, കദീജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ഷി ഫുട്ബോളിന് യു.കെ ജസീല ടീച്ചറും ഷി ജൂഡോക്ക് എം റഷീന ടീച്ചറുമാണ് നേതൃത്വം നൽകുക.
ലോകകപ്പ് ഫുട്ബോൾ ആരവങ്ങൾക്ക് നിറം പകർന്ന് ഫാൻ ഷോയും ട്രയോണ്ട സൗഹൃദ ഫുട്ബോളും സംഘടിപ്പിച്ച അക്കാദമി, പ്രഫഷണൽ ഫുട്ബോൾ രംഗത്ത് പുത്തൻ പ്രതീക്ഷ പകർന്നാണ് മുന്നോട്ട് കുതിക്കുന്നത്.







