Karassery
ഡ്രോപ് ഇൻ സെന്റർ ഉദ്ഘാടനം ചെയ്തു

കാരശ്ശേരി : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ മുക്കം സോണിൽ അതിഥി തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഡ്രോപ് ഇൻ സെന്ററിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉദ്ഘാടനം ചെയ്തു.
പ്രോജക്ട് ഡയറക്ടർ പി .കെ നളിനാക്ഷൻ അദ്ധ്യക്ഷനായി ഡോ :എസ്.കെ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. കാരശ്ശേരി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ:സജിന , ഹെൽത്ത് ഇൻസ്പെക്ടർ അരവിന്ദൻ ഓയിസ്ക മുക്കം ചാപ്റ്റർ ഭാരവാഹികളായ സുകുമാരൻ മാസ്റ്റർ, വധുത് റഹ്മാൻ , അബൂബക്കർ , കരുണാകരൻ കെ.വി അമിജേഷ് ഉണ്ണികൃഷ്ണൻ മൂത്തോനമീത്തൽ എന്നിവർ പ്രസംഗിച്ചു.







