Thiruvambady
നാലാമത് തിരുവമ്പാടി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെറ്റിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു

തിരുവമ്പാടി : തിരുവമ്പാടി കൂട്ടായ്മ സംഘടിപ്പിക്കുന്നു നാലാമത് തിരുവമ്പാടി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെറ്റിന്റെ ഭാഗമായി തിരുവമ്പാടിയിൽ വിളംബരജാഥ സംഘടിപ്പിച്ചു. അമ്പതിൽപരം വാഹനങ്ങൾ പങ്കെടുത്ത വിളംബരജാഥ വ്യത്യസ്തമാർന്ന വാഹനങ്ങളാൽ ജനശ്രദ്ധ നേടി. അലങ്കാരം കൊണ്ടു വർണ്ണ വിസ്മയങ്ങൾ കൊണ്ടും കണ്ടു നിന്നവർക്ക് വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കാൻ സംഘാടകസമിതി കഴിഞ്ഞു.
ജനുവരി 27 ന് തിരുവമ്പാടി ഹൈസ്കൂൾ മൈതാനത്ത് തുടങ്ങുന്ന തിരുവമ്പാടി പ്രീമിയർ ലീഗിൽ ഏകദേശം പത്തോളം ടീമുകൾ മത്സരിക്കുന്നു. വിജയിക്കുള്ള പ്രൈസ്മണി സ്പോൺസർ ചെയ്തിരിക്കുന്നത് ടൗൺ ടീം (തിരുവമ്പാടി പ്രവാസി കൂട്ടായ്മ), എവറോളിംഗ് ട്രോഫി വോയിസ് മൊബൈലും, റണ്ണേഴ്സ് പ്രൈസ്മണി മലബാർ ബേക്ക്സും, റണ്ണേഴ്സ് ട്രോഫി ആലസ് വുമൺ വെറും ആണ്.













