Kodanchery
കേരളാ എൻ.ജി.ഒ യൂണിയൻ കോടഞ്ചേരി യൂണിറ്റ് സമ്മേളനം നടത്തി

കോടഞ്ചേരി: കേരളാ എൻ.ജി.ഒ യൂണിയൻ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് കോടഞ്ചേരി യൂണിറ്റ് സമ്മേളനം നടത്തി. വ്യാപാര ഭവൻ ഹാളിൽ വച്ച് നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗൺസിൽ അംഗം ഡോളി വി.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് കൺവീനർ ഷിജു പി ജേക്കബ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. താമരശ്ശേരി ഏരിയാ പ്രസിഡന്റ് ഷീന ടി.സി, ഏരിയാ കമ്മറ്റി അംഗങ്ങളായ രജീഷ് കെ, ജിൻസി ടോം തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.







