Kodanchery
കാർഗിൽ വിജയ് ദിവസ് ആചരിച്ചു

കോടഞ്ചേരി : കൂടത്തായ് സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ എൻ.സി.സി കേഡറ്റ് കാർഗിൽ വിജയ ദിവസത്തിന്റെ ഇരുപത്തിയഞ്ചാമത് വാർഷികം ആചരിച്ചു.
ആചരണത്തിന്റെ ഭാഗമായി കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് പ്രിൻസിപ്പൽ ഫാ.സിബി പൊൻപാറ, പരേഡ് ട്രെയിനർ ലിറ്റ് ആർ.സി, സി.റ്റി.ഒ ശ്രീവിദ്യ, എൻ.സി.സി കേഡറ്റേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ലെഫ്റ്റനന്റ് കെ.സി അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.







