Thiruvambady
തിരുവമ്പാടി ടൗണിൽ ട്രാഫിക് നിയമം കർശനമാക്കി അധികൃതർ

തിരുവമ്പാടി : ഫെബ്രുവരി ഒന്നു മുതൽ തിരുവമ്പാടി ടൗണിൽ നടപ്പാക്കിയ പുതിയ ട്രാഫിക് പരിഷ്കരണം കർശനമാക്കി തിരുവമ്പാടി പോലീസും ഗ്രാമപഞ്ചായത്തും.
വൺ സൈഡ് പാർക്കിംഗ് പാലിക്കാത്തവർ ക്കെതിരെ ഫൈൻ അടക്കമുള്ള കർശന നടപടി സ്വീകരിക്കുകയാണ് തിരുവമ്പാടി പോലീസ്.
തിരുവമ്പാടി ടൗണിൽ വാഹനവുമായി വരുന്നവർ പാർക്കിംഗ് സൈഡ് കൃത്യമായി മനസ്സിലാക്കി പാർക്ക് ചെയ്താൽ ഫൈൻ അടക്കമുള്ള നടപടിയിൽ നിന്നും ഒഴിവാകാൻ സാധിക്കും.
അത്യാവശ്യ സമയങ്ങളിൽ മാത്രമേ ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ എന്നും ജനങ്ങൾ ട്രാഫിക് നിയമം പാലിക്കണമെന്നും തിരുവമ്പാടി പോലീസ് അറിയിച്ചു.







