CharamamThiruvambady

തിരുവമ്പാടി: ടൗണിലെ ആദ്യകാല വ്യാപാരി കല്ലുവെട്ടത്ത് മാധവൻ നിര്യാതനായി

തിരുവമ്പാടി: ടൗണിലെ ആദ്യകാല വ്യാപാരിയും എസ് എൻ ഡി പി യോഗം ഭാരവാഹിയുമായിരുന്ന കല്ലുവെട്ടത്ത് മാധവൻ (82) അന്തരിച്ചു.

ഇന്നലെ വൈകുന്നേരം പാലക്കാട് ജില്ലയിലെ ആലത്തൂരിൽ അദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തിലാണ് മരണം. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വൈകുന്നേരത്തോടെ തിരുവമ്പാടിയിൽ എത്തിക്കും.

സംസ്കാരം നാളെ (06-02-2021- ശനി) തമ്പലമണ്ണയിലെ വീട്ടുവളപ്പിൽ.

ഭാര്യ: ജാനകി തോട്ടത്തിൽകടവ് മഠത്തുംപൊയിൽ കുടുംബാംഗം.

മക്കൾ: രാജൻ മീരാ ബേക്കറി (തിരുവമ്പാടി), പ്രകാശൻ പ്രണവം സ്റ്റുഡിയോ (തിരുവമ്പാടി), പ്രസന്ന (ചാത്തമംഗലം).

മരുമക്കൾ: മിനി പുത്തൻവീട്ടിൽ (കളൻതോട്), പ്രീതി പുറ്റാട്ട് (മുക്കം), മനോഹരൻ പുത്തൻവീട്ടിൽ (മണാശ്ശേരി യുപി സ്കൂൾ അദ്ധ്യാപകൻ).

Related Articles

Leave a Reply

Back to top button