Thiruvambady

പി.ടി. ജോൺ ഇന്ന് തിരുവമ്പാടിയിൽ

ഡൽഹി കർഷക സമരസംഘാടനത്തിലെ സജീവ മലയാളി സാന്നിധ്യമായ വയനാടുകാരൻ പി.ടി. ജോൺ തിരുവമ്പാടിയിൽ എത്തുന്നു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ, ജനവിരുദ്ധ നിയമങ്ങളെക്കുറിച്ചും കർഷക പ്രക്ഷോഭത്തെക്കുറിച്ചും കർഷക ഐക്യ മുന്നേറ്റങ്ങളെക്കുറിച്ചും തിരുവമ്പാടിയിൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രഭാഷണം നടത്തും.

ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷകശബ്ദം, കിഫ, ഇൻഫാം, ഫാർമേഴ്സ് റിലീഫ് ഫോറം, സി.പി.ഐ(എം.), സി.പി.ഐ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്സ്, ജനതാദൾ, വെൽഫെയർ പാർട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി, റോട്ടറി ക്ലബ്, ജെ.സി.ഐ, തിരുവമ്പാടി ടൗൺ ക്ലബ് തുടങ്ങി തിരുവമ്പാടി മേഖലയിലെ എല്ലാ കാർഷിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന കർഷക സമര ഐക്യദാർഢ്യ പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായാണ് പി.ടി. ജോണിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നത് .

സമ്മേളനം വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ തോമസ് വലിയപറമ്പിൽ കർഷക സമര ഐക്യദാർഢ്യ പ്രഖ്യാപനം നിർവഹിക്കും.

Related Articles

Leave a Reply

Back to top button