Thiruvambady
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കൗൺസിലിംഗ് വെബിനാർ സംഘടിപ്പിച്ചു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും ഓൺലൈൻ പഠന പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള ‘മികച്ച പ്രതീക്ഷയോടെ വിജയത്തിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി മോട്ടിവേഷണൽ വെബിനാർ സംഘടിപ്പിച്ചു.
പി ടി എ പ്രസിഡൻറ് ജോസുകുട്ടി നീണ്ടുകുന്നേൽ അധ്യക്ഷത വഹിച്ച വെബിനാർ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപാൾ കെ ജെ ആന്റണി ഉദ്ഘാടനം ചെയ്തു.
കാലിക്കറ്റ് എൻ.ഐ.ടിയിൽ കൗൺസലിംഗ് സൈക്കോളജിസ്റ്റും, വേനപ്പാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘CAMP’ ഡയറക്ടറുമായ ഡോ. അനീഷ് തടത്തിൽ വെബിനാർ നയിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പി.ടി.എ വൈസ് പ്രസിഡൻറ് അജു എമ്മാനുവേൽ, ലിസമ്മ ചെറിയാൻ, ഷിനോജ് സി.ജെ, ജുബിൻ ആഗസ്റ്റിൻ, ജോസഫ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.







