Thiruvambady
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒ ഐ ഒ പി മൂവ്‌മെന്റ് പ്രകടനം നടത്തി

തിരുവമ്പാടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കാളവണ്ടിയും വലിച്ചുകൊണ്ടുള്ള പ്രതിഷേധ പ്രകടനം ജനശ്രദ്ധ ആകർഷിച്ചു. ഒ ഐ ഒ പി മൂവ്മെന്റ് കർഷകർക്ക് പൂർണ പിന്തുണ നൽകുമെന്ന് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫ് അറിയിച്ചു. പ്രതിഷേധ യോഗത്തിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബേബി തരണിയിൽ അധ്യക്ഷത വഹിച്ചു. വിൻസെന്റ് അരഞ്ഞാണിപുത്തൻപുര, ബെന്നി കിഴക്കേപറമ്പിൽ, ചാക്കോ മാത്യു, തങ്കച്ചൻ തെക്കേക്കര, ഷിജി വെണ്ണയിപിള്ളിൽ, കബീർ തുടങ്ങിയവർ സംസാരിച്ചു.







