Thiruvambady

പരിസ്ഥിതിയെ കാക്കാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് തൈകൾ നട്ടു

തിരുവമ്പാടി: ലോക പരിസ്ഥിതി ദിനത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന്റെയും ഗ്യാസ് ക്രമറ്റോറിയത്തിന്റെയും പരിസരം ഹരിതവത്ക്കരിച്ച് മോടി പിടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബഡ്മാവ് , ബഡ് പ്ലാവ്,ബുഷ് ഓറഞ്ച്, വയലറ്റ് പേര തുടങ്ങിയ ഫലവൃക്ഷ തൈകളും വിവിധയിനം ചെടികളും പരിസ്ഥിതി ദിനത്തിൽ നട്ട് പിടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , ഷൗക്കത്തലി കൊല്ലളത്തിൽ, സെക്രട്ടറി ബിബിൻ ജോസഫ് ,തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയർ അമൽ, ഓവർസീയർമാരായ നജ്മ ഇഖ്ബാൽ, നിഖിൽ ആന്റണി, ജിൻസ് ജോൺ തുടങ്ങിയവർ തൈകൾ നട്ടു പരിപാടിയുടെ ഭാഗമായി.

Related Articles

Leave a Reply

Back to top button