India

പുതിയ സാമ്പത്തിക വര്‍ഷം: ആദ്യ ധനനയം ഏപ്രില്‍ ഏഴിന്

മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ധനനയം റിസര്‍വ് ബേങ്ക് അടുത്ത ആഴ്ച പ്രഖ്യാപിക്കും. 2021 ഏപ്രില്‍ അഞ്ച് മുതല്‍ ഏഴ് വരെയാണ് ധനനയ സമിതി യോഗം ചേരുന്നത്. ഏപ്രില്‍ ഏഴിന് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ആര്‍ബിഐയുടെ ധനനയ പ്രഖ്യാപിക്കും.

സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ല്‍ സര്‍ക്കാരിന്റെ വന്‍ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താനുമുള്ള പ്രഖ്യാപനമായിരിക്കും റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആറ് അംഗ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനമായി തന്നെ നിലനിര്‍ത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയില്‍ തുടര്‍ന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു. 

Related Articles

Leave a Reply

Back to top button