Kerala

കെഎസ്ആർടിസി ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ്‌ നടത്തും

തിരുവനന്തപുരം ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ്‌ മാത്രമാണ്‌ നടത്തുകയെന്ന്‌ കെഎസ്‌ആർടിസി സിഎംഡി അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് മുമ്പ്‌ ഞായറാഴ്ചകളിൽ ഏകദേശം 2300 ബസാണ് സർവീസ് നടത്തിയിരുന്നത്. ദീർഘദൂര–-ഓർഡിനറി സർവീസുകളിലായി ഇതിന്റെ 60 ശതമാനമാണ്‌ ഓപ്പറേറ്റ് ചെയ്യുക.

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരീക്ഷാ സെന്ററുകളിലെത്താനും, എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങളിലെത്തുന്ന യാത്രക്കാർക്കുമുള്ള സർവീസുകൾ ഉറപ്പാക്കും. ശനിയാഴ്‌ച കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും അവധി ആയിരിക്കും. ഈ ദിവസം ജോലിചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാ​ഗങ്ങളിലെ ജീവനക്കാർക്ക് കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.

Related Articles

Leave a Reply

Back to top button