Kodanchery

ഈരൂട് അൽഫോൻസാ കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ജിയോവാനി എഫ് സിസി അന്തരിച്ചു

കോടഞ്ചേരി:ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്, ഈരൂട് അൽഫോൻസാ കോൺവെന്റ് അംഗമായിരുന്ന സിസ്റ്റർ ജിയോവാനി എഫ് സി സി (86) അന്തരിച്ചു

ചങ്ങനാശേരി അതിരൂപതയിൽ അതിരമ്പുഴ ഇടവകയിൽ ആട്ടേൽ ദേവസ്യ – മറിയം ദമ്പതികളുടെ 8 മക്കളിൽ ഏഴാമത്തെ മകളാണ്.

നീണ്ട വർഷങ്ങൾ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ മലയാളം അധ്യാപികയായും മഞ്ഞക്കുന്ന്, പന്തല്ലൂർ, കോടഞ്ചേരി എന്നിവിടങ്ങളിൽ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട് മുക്കം, പേരാമ്പ്ര, ചക്കിട്ടപ്പാറ, മലാപ്പറമ്പ്,ഈരൂട് എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.

സംസ്കാരം: നാളെ 01.09.2026 ഉച്ചകഴിഞ്ഞ് 3.00 ന് ഈരൂട് അൽഫോൻസാ കോൺവെന്റ് സെമിത്തേരിയിൽ തലശ്ശേരി അതി രൂപത മുൻ അധ്യക്ഷൻ അഭിവന്ദ്യ മാർ. ജോർജ് വലിയമറ്റത്തിന്റെ മുഖ്യ കാർമ്മികതത്വത്തിൽ നടത്തപ്പെടുന്നതാണ്.

Related Articles

Leave a Reply

Back to top button