തിരുവമ്പാടിയിൽ കർഷക ദിനാചരണം നടത്തി

തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മെഴ്സി പുളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് സി.വി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല വി.പി നിർവ്വഹിച്ചു. ഫാം ടൂറിസം പദ്ധതിയിലെ അംഗങ്ങൾക്ക് സാക്ഷ്യ പത്രവിതരണവും േസാളാർ ഫെൻസിങ്ങ് പദ്ധതിയുട ഉദ്ഘാടനവും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് നിർവ്വഹിച്ചു.
ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി അബ്രഹാം, ക്ഷേമ കാര്യ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, ടോമി കൊന്നക്കൽ, ഡേവിഡ് പി.സി, ജോയി മ്ലാക്കുഴി, കോയ പുതുവയൽ, അബ്രഹാം മാനുവൽ, കെ പ്രസാദ്, പ്രീതി രാജീവ് തുടങ്ങിയവർ സംസാരിച്ചു.







