Kerala

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഓണ്‍ലൈന്‍ പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കള്‍

വളാഞ്ചേരി ഇരിമ്പിളിയത്തെ പതിനാലുവയസ്സികാരിയുടെ ആത്മഹത്യ പഠനം മുടങ്ങിയതിനാലെന്ന് മാതാപിതാക്കൾ. സ്മാർട്ട്ഫോണും ടിവിയും ഇല്ലാതിരുന്നതിനാൽ വിദ്യാർഥിനിക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനായിരുന്നില്ല. ഇത് കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ട ദേവിക.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ഇരിമ്പിളിയം തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽവീട്ടിൽ ബാലകൃഷ്ണന്റെയും ഷീബയുടെയും മകളായ ദേവികയുടെ മൃതദേഹം വീടിനടുത്തുള്ള ആളൊഴിഞ്ഞുകിടക്കുന്ന മറ്റൊരു വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ എം.കെ. ഷാജി പറഞ്ഞു. 

Related Articles

Leave a Reply

Back to top button