Kodanchery

പതിമൂന്ന് കാരിയെ ബസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ബസ് ജീവനക്കാരായ പ്രതികൾ ക്ക്‌ കഠിന തടവും പിഴയും

കോടഞ്ചേരി : നിരന്നപാറ, കുളത്തുമീത്തൽ വീട്ടിൽ സജിത്ത്സജി (23), നരിക്കുനി,ഏരവന്നൂർ, ചെമ്പക്കുന്ന്‌ കോളനി സുധി (42) ക്കും ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി ആയ സജിത്ത് സജി ക്ക്‌ ഇരുപതു വർഷം കഠിന തടവുംഅഞ്ചു ലക്ഷം രൂപ പിഴയും രണ്ടാം പ്രതി സുധിക്ക് പത്തു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്

2024ൽ ആണ് കേസിനു ആസ്പദമായ സംഭവം, താമരശ്ശേരി യിൽ നിന്നും കേസിലെ ഒന്നാം പ്രതി ക്ലീനറും രണ്ടാം പ്രതി ഡ്രൈവറും ആയ ഇ കെ ബസിൽ താമരശ്ശേരിയിൽ നിന്നും കോഴിക്കോടേക്കു യാത്ര ചെയ്ത പെൺകുട്ടിയെ യാത്ര ക്കിടയിൽ പരിജയപ്പെട്ട പ്രതികൾ രാത്രി ബസ് നാരങ്ങാതോടുള്ള ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടതിനു ശേഷം ബസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, പീഡന വിവരം പിന്നീട് പെൺകുട്ടി കൗൺസിലിംഗിൽ വെളിപ്പെടുത്തുകയും അവിടെ നിന്നും പോലീസിലെ അറിയിക്കുകയും ആയിരുന്നു.

കൊടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഡി വൈ എസ് പി മാരായ പ്രമോദ് പി, വിനോദ് എം പി എന്നിവർ ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷന് വേണ്ടി അഡ്വ ജെതിൻ പി ഹാജരായി.

Related Articles

Leave a Reply

Back to top button