Mukkam
മലയോര മേഖലയിൽ ഏറ്റവും വലിയ സ്റ്റേഡിയം മുക്കത്ത് ഒരുങ്ങുന്നു

മുക്കം: വർഷങ്ങളായി മലയോര മേഖലയിലെ ഏറ്റവും വലിയ ആഗ്രഹത്തിലൊന്നായ ഒരു അന്താരാഷ്ട്ര സ്റ്റേഡിയം മുക്കത്ത് ഒരുങ്ങുന്നു.
കേരള സർക്കാർ കായിക യുവജന വകുപ്പ് കിഫ്ബി വഴി നടപ്പിലാക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ. പി ജയരാജൻ നിർവ്വഹിക്കും.
ചടങ്ങിൽ ജോർജ്ജ് എം തോമസ്സ് എം.എൽ.എ അദ്ധ്യക്ഷനാകും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കാനത്തിൽ ജമീല ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. മുക്കം നഗരസഭാ ചെയർമാൻ PT ബാബു, രാഷ്ടീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിക്കും.
ഈ സ്റ്റേഡിയത്തിൽ ഫിഫ മാനദണ്ഡ പ്രകാരം ഉള്ള സെവൻസ് ഫുട്ബോൾ ടർഫ്, സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക്, സീറ്റിംഗ് ഗാലറി, വോളിബോൾ, ശുചിമുറി എന്നീ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.







