നമുക്കൊരുക്കാം, അവർ പഠിക്കട്ടെ; എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചയ്തു

കോടഞ്ചേരി: നമുക്കൊരുക്കാം അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ നിർവ്വഹിച്ചു.
വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി കൊണ്ടായിരുന്നു ഉദ്ഘാടനം. ഒന്നുമുതൽ പ്ലസ് ടു വരെ യുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.ഏരിയയിലെ വിവിധ മേഖലകളിൽ വിദ്യാഭ്യാസത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സഹായങ്ങൾ നൽകി വരുകയാണ് എസ് എഫ് ഐ.
പരിപാടിയിൽ എസ് എഫ് ഐ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ റോസിലി മാത്യു,എസ്.ടി പ്രൊമോട്ടർ അയ്യപ്പൻ,ഷെജിൻ എം എസ്, ദിൽഷാദ് പരപ്പിൽ,അമൽനാഥ്, എസ് എഫ് ഐ ഏരിയ സെക്രട്ടറി ജോസഫ് വി സോജൻ, ലോക്കൽ സെക്രട്ടറി അമീർ അലി തുടങ്ങിയവർ പ്രസംഗിച്ചു.







