Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്; ഏറ്റവും അധികം കിടപ്പ് രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ നൽകി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പരിധി യിൽ രജിസ്റ്റർ ചെയ്യപ്പെട്ട 103 പാലിയേറ്റീവ് രോഗികൾക്കും , പ്രായാധിക്യം, രോഗബാധ എന്നിവ മുഖാന്തരം യാത്ര ചെയ്യുവാൻ കഴിയാത്ത 235 ആളുകൾ ഉൾപ്പെടെ 338 ആളുകൾക്ക് വീടുകളിൽ എത്തി ആദ്യ ഡോസ് വാക്‌സിനേഷൻ നൽകി എന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഇതോടെ തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഏറ്റവും അധികം ആളുകൾക്ക് വീടുകളിൽ എത്തി വാക്‌സിനേഷൻ നൽകിയ പഞ്ചായത്തായി കൂടരഞ്ഞി മാറി എന്നും. മാസങ്ങളായി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്മോൻ മാവറയുടെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റി യോഗം വിലയിരുത്തി.

യോഗത്തിൽവൈസ് പ്രസിഡന്റ്‌ മേരി തങ്കച്ചൻ,ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി. സ് രവീന്ദ്രൻ, സെക്രട്ടറി അൻസു, ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ ജോർജ്, സെക്ടറൽ മജിസ്‌ട്രേറ്റ് നൈസി എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button