Thiruvambady
ഓവർസിയർ നിയമനം

തിരുവമ്പാടി: കൂടരഞ്ഞി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസിയർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷ പോളിടെക്‌നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
19-ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.







