Kerala

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ്ണവേട്ട; ഡംബലുകളിൽ ഒളിപ്പിച്ച് കടത്തിയ ഏഴര കിലോ സ്വർണ്ണം പിടിച്ചു

കൊച്ചി: വീണ്ടും സംസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് രണ്ട് സംഘങ്ങളിൽ നിന്നായാണ് സ്വർണ്ണം കണ്ടെടുത്തത്. രണ്ടു സംഘങ്ങൾ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഏഴര കിലോയിൽ അധികം സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടുകയായിരുന്നു.

ആദ്യത്തെ സംഭവത്തിൽ കുവൈറ്റിൽ നിന്നെത്തിയ രണ്ട് ആന്ധ്ര സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇവർ ഡംബലുകൾക്കിടയിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയത്. തൊട്ടുപിന്നാലെ ചെന്നൈയിൽ നിന്നെത്തിയ സോനം ലക്ഷ്മി എന്ന യുവതിയിൽ നിന്നാണു രണ്ടു കിലോയോളം സ്വർണ്ണം പിടികൂടിയത്.

116 ഗ്രാം വീതമുള്ള 17 ബിസ്‌കറ്റുകളാണ് ഇവരിൽനിന്ന് ഡിആർഐ കണ്ടെടുത്തത്. വിദേശത്തുനിന്നു ചെന്നൈയിൽ എത്തിച്ച് അവിടെനിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു എന്നാണു കരുതുന്നത്.

Related Articles

Leave a Reply

Back to top button