ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ ബദൽപാതക്ക് പുതുജീവൻ

തിരുവമ്പാടി : ചുരം ബദൽപാതയായ ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡ് ഉൾപ്പെടുന്ന മലാപ്പറമ്പ് – മുത്തങ്ങ നാലുവരിപാതയുടെ ഡി.പി.ആറിന് ദേശിയ പാതാ അതോറിറ്റി ടെൻഡർ ക്ഷണിച്ചതായി തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.
നേരത്തെ രണ്ടുവരി പാത നവീകരണത്തിനാണ് ശ്രമിച്ചിരുന്നതെങ്കിലും പിന്നീട് നാലുവരി പാതയായി നിശ്ചയിക്കുകയായിരുന്നുവെന്നും.ചിപ്പിലിത്തോട് ബൈപ്പാസ് നിർമ്മാണം സംബന്ധിച്ച് 2024 സെപ്തംബർ 7 ന് ആർ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിക്കുകയും ബിഷപ്പ് ഹൗസിൽ അവലോകന യോഗം ചേരുകയും ചെയ്തിരുന്നതായും പിന്നീട് കോടഞ്ചേരി, പുതുപ്പാടി, വൈത്തിരി പഞ്ചായത്തുകളുടെ അനുമതി പത്രം ലഭ്യമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഇടപെടലിന്റെ ഫലമായാണ് ഇപ്പോൾ ദേശിയപാതാ അതോറിറ്റി നാലുവരിപാത നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നത്.ചിപ്പിലിത്തോട് ചുരം ബൈപ്പാസിനൊപ്പം കൊടുവള്ളി, താമരശ്ശേരി, മീനങ്ങാടി, ബത്തേരി എന്നിവിടങ്ങളിലും ബൈപ്പാസുകൾ ഉണ്ടാവും.ഇതോടെ ചുരം പാതയുടെ സംരക്ഷണത്തിനും ഗതാഗതക്കുരുക്കിന് പരിഹാരവുമാകുമെന്ന് എം.എൽ.എ, പറഞ്ഞു.







