Mukkam
ബാബരി എസ് ഡി പി ഐ തിരുവമ്പാടി മണ്ഡലം ധര്‍ണ്ണ നടത്തി

മുക്കം: ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡി പി ഐ തിരുവമ്പാടി മണ്ഡലം ധര്‍ണ്ണ സംഘടിപ്പിച്ചു. മുക്കം എസ് കെ പാര്‍ക്കില്‍ നടന്ന ധര്‍ണ്ണ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലീങ്ങളോട് ചെയ്ത കൊടിയ അനീതിയാണ് ബാബരി ധ്വംസനമെന്നും. പള്ളി യഥാ സ്ഥാനത്ത് പുനര്‍നിര്‍മിച്ചാലെ നീതി പുന:സ്ഥാപിക്കപെടുകയുള്ളുവെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധി ഇ കെ. നജ്മുദ്ദീന്‍, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ടി പി മുഹമ്മദ്, വുമണ്‍ ഇന്ത്യ മൂവ് മെന്റ് ജില്ലാകമ്മിറ്റി അംഗം റഹ്‌മത്ത് നെല്ലൂളി ,എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് ബഷീര്‍ അമ്പലത്തിങള്‍, സെക്രട്ടറി അബ്ദുസലാം ഹാജി, ട്രഷറര്‍ എം കെ. അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.







