പ്ലാൻറ് ഉടമകൾക്ക് താക്കീതായി യു ഡി എഫ് ബഹുജന പ്രതിഷേധമാർച്ച്

പുതുപ്പാടി: കൊട്ടാരക്കോത്ത് നിർമ്മിക്കുന്ന കോഴിമാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പുതുപ്പാടി പഞ്ചായത്ത് യു ഡി എഫ് പ്രതിഷേധ ബഹുജന മാർച്ച് സംഘടിപ്പിച്ചു. കാവുംപുറത്ത് നിന്ന് ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.പ്ലാൻറ് ഉടമകൾക്കെതിരെയും, സ്ഥലം ഉടമക്കെതിരെയുമുള്ള ശക്തമായ താക്കീതായി മാറി ബഹുജനമാർച്ച് പ്ലാൻ്റിന് സമീപത്തുള്ള സമരപ്പന്തലിന്റെ സമീപത്ത് പോലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു.
ജനോപദ്രവ പരമായ പ്ലാന്റിന്, വളഞ്ഞ വഴിയിൽ അനുമതികൾ സാമ്പാദിച്ചാലും, പണം ഒഴുക്കിയാലും ജനകീയസമരങ്ങൾക്ക് മുൻപിൽ അടിയറവ് പറയേവരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി വി. കെ ഹുസൈൻ കുട്ടി പറഞ്ഞു.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് k-റെയിൽ എന്നും അദ്ദേഹം കൂട്ടിചേർത്തു
ചടങ്ങിൽ യു ഡി എഫ് കൺവീനർ ബിജു താന്നിക്കാകുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി സി മാത്യൂ, കെ സി മുഹമ്മദ് ഹാജി, സന്തോഷ് മാളിയേക്കൽ, ഷാഫി വളഞ്ഞപാറ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബീന തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ കെ പി സുനീർ, പുതുപ്പാടി പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ ജാസിൽ എം കെ, ഒതയോത്ത് അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു,
പ്രതിഷേധ മാർച്ചിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ, സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ആയിഷ ബീവി, സിന്ധു ജോയി, ത്രിതല ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, പി എം എ റഷീദ്, റഷീദ് മലപുറം, പി കെ നംഷിദ്, പി കെ മുഹമ്മദലി, കുമാരൻ ചെറുകര, കെ.സി ശിഹാബ്, അനസ് പെരുമ്പള്ളി, പി കെ മജീദ്, മേലേടത്ത് ഇബ്രാഹിം, എ പി പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി







