വയലിൽ മൊയ്തീൻകോയ സാംസ്കാരികനിലയം പുനർനിർമിക്കണം : എൻ. സി. പി. സത്യാഗ്രഹം നടത്തി

കാരശ്ശേരി: വയലിൽ മൊയ്തീൻകോയ ഹാജിയുടെ സ്മാരക സാംസ്കാരികനിലയം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം നടത്തി.
നോർത്ത് കാരശ്ശേരി അങ്ങാടിയിൽ ഉണ്ടായിരുന്ന മൊയ്തീൻകോയ ഹാജി സ്മാരക സാംസ്കാരികനിലയം 2018-ലെ മഴക്കാലത്ത് ഭൂമിക്കടിയിലേക്ക് താഴ്ന്നുപോവുകയായിരുന്നു. ഇതിന്റെ പുനർനിർമാണം വൈകുന്നതിനെതിരേയാണ് സമരം.
സത്യാഗ്രഹസമരം എൻ.സി.പി. ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.സി. ആലി അധ്യക്ഷനായി. ടി.കെ. സാമി, കെ.സി. അബ്ദുൾ മജീദ്, റസാഖ് കൊടിയത്തൂർ, ഗുലാം ഹുസൈൻ, മിലൻ കൊടിയത്തൂർ, ഗഫൂർ, റഹ്മത്ത് പറശ്ശേരി, പി.കെ. വാസു, അസീസ് കുണ്ടുങ്ങൽ, വിനോദ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.
എൻ. അബ്ദുൾ റസാഖ്, ഉസ്മാൻ, എ. ചേക്കുട്ടി, സി.പി. അഷ്റഫ്, അലവിക്കുട്ടി, മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.







