വാഴക്കുഴിയിൽ വെസ്റ്റ് മണാശേരി റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തിയായി ഒരാഴ്ചക്കകം പൊളിഞ്ഞു

മുക്കം: ടാറിംഗ് പ്രവൃത്തി പൂർത്തിയായി ഒരാഴ്ചക്കകം റോഡ് പൊളിഞ്ഞു. മുക്കം നഗര സഭയിലെ ഡിവിഷൻ 25 ൽ പെട്ട വാഴക്കുഴിയിൽ വെസ്റ്റ് മണാശേരി റോഡാണ് പൊട്ടിപൊളിഞ്ഞത്. 2020 -2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ടാറിംഗ് നടത്തിയ റോഡാണിത്.ആവശ്യത്തിന് ടാറും മറ്റ് ഉത്പന്നങ്ങളും ഉപയോഗിക്കാതെ ടാറിംഗ് നടത്തിയതാണ് റോഡിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.
കോൺഗ്രസ് വെസ്റ്റ് മണാശേരി ഡിവിഷൻ കമ്മിറ്റി നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.







