Mukkam
24 മണിക്കൂർ പ്രവർത്തിക്കുന്ന മൂന്ന് ആംബുലൻസ് സർവീസുകളും, കോവിഡ് ഹെല്പ് ഡെസ്കുമായി മുക്കം നഗരസഭ സജ്ജം

മുക്കം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് ആംബുലൻസ് സർവീസുകൾ മുക്കം നഗരസഭയിൽ പ്രവർത്തനം ആരംഭിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ ആംബുലൻസ് സർവീസുകളോടൊപ്പം ആവശ്യ സമയങ്ങളിൽ ആംബുലൻസുകൾ ലഭ്യമാക്കാൻ ആറ് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്.
ആംബുലൻസ് സേവനം ആവശ്യമുള്ളവർ 8547592571, 9745586923, 9497534704 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്നും ഉടനടി ആംബുലൻസ് സേവനം ലഭ്യമാക്കുന്നതാണെന്നും നഗരസഭ അധികൃതർ അറിയിച്ചു.







