Kodiyathur

ഐ.സി.സി മെമ്പറായി തെരഞ്ഞടുക്കപ്പെട്ട പ്രവാസി വ്യവസായി സിദ്ധീഖ് പുറായിലിനെ ആദരിച്ചു

കൊടിയത്തൂർ: ഖത്തർ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്റർ ഉപദേശക സമിതി മെമ്പറായി തെരഞ്ഞുക്കപ്പെട്ട ഏക മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ സിദ്ധീഖ് പുറായിലിനെ എരഞ്ഞിമാവ് ടൗൺ മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉപഹാരം നൽകി. കെ.പി അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

ഐ.സി.സിയുടെ 2021 – 2022 വർഷത്തെ മെമ്പറായാണ് കോഴിക്കോട് ജില്ലയിലെ ചെറുവാടി സ്വദേശിയായ സിദ്ധീഖ് പുറായിലിനെ തെരഞ്ഞടുത്തത്. സ്വദേശത്തും വിദേശത്തുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സിദ്ധീഖ്‌ പുറായിലിൽ, എരഞ്ഞിമാവിലെ പാവപെട്ട കുടുംബത്തിന് ടൗൺ കമ്മിറ്റി നിർമിച്ചു നൽകിയ ബൈത്തുറഹ്മയുമായും സഹകരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button