കാർഷിക-ഉൽപാദന സേവന മേഖലക്ക് ഊന്നൽ; തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 20.35 കോടിയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചു

തിരുവമ്പാടി: ഉൽപാദന മേഖലക്ക് മുന്തിയ പരിഗണന നൽകിയും സേവന മേഖലയിലെ പദ്ധതികൾക്ക് ഊന്നൽ നൽകുന്നതും അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറ്റം സൃഷ്ടിക്കുന്നതിനാവശ്യമായ വകയിരുത്തലുകൾ നടത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2021-22 വാർഷിക ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ അവതരിപ്പിച്ചു. പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ബജറ്റിൻ്റെ ആമുഖ പ്രസംഗം നടത്തി.
പതിനാലാം പഞ്ചവത്സര പദ്ധതി വർഷത്തിലേക്ക് കാലുന്നുമ്പോൾ ദാരിദ്ര്യ നിർമ്മാജനവും സ്വയം പര്യാപ്ത ഗ്രാമവും എന്ന നിലയിൽ ഉൽപാദന മേഖലയിൽ ജീവനോപാധികൾ സൃഷ്ടിക്കപ്പെടുന്ന പദ്ധതികൾക്ക് ഈ പദ്ധതികാലത്ത് തന്നെ തുടക്കമിടുന്നതിനും ബജറ്റിൽ വകയിരുത്തലുകൾ നടത്തിയിട്ടുണ്ട്.
2021-22 വർഷത്തെ ബജറ്റിൽ 20,77,17,463 രൂപ വരവും 20,36,05100 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ 41,12,363 ലക്ഷം രൂപയാണ് മിച്ചം പ്രതീക്ഷിക്കുന്നത്. കാർഷിക മേഖലക്ക് 1.56 കോടിയാണ് വകയിരുത്തിയത്.
തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക മേഖലയിലെ പദ്ധതികൾക്കായി 2.5 കോടി രൂപയും വകയിരുത്തി.റോഡ് വികസനത്തിനായി 3 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഭവന നിർമ്മാണത്തിനായി 90 ലക്ഷം രൂപ അങ്കണവാടി പോഷകാഹാര പദ്ധതിക്കായി 30 ലക്ഷം, ഭിന്നശേഷി സ്കോളർഷിപ്പ് പദ്ധതിക്കായി 20 ലക്ഷം വനിത വികസന പദ്ധതിക്കായി 23 ലക്ഷം, വകയിരുത്തി.
കുടിവെള്ള പദ്ധതിക്കായി 20 ലക്ഷം ആരോഗ്യ മേഖലക്ക് 55 ലക്ഷം, പട്ടികജാതി വികസന പദ്ധതികൾക്കായി 45 ലക്ഷം രൂപയും പട്ടികവർഗ വികസനത്തിനായി 6.5 ലക്ഷം രൂപയും വകയിത്തിയിട്ടുണ്ട്. സദ്ഭരണത്തിനായി 23 ലക്ഷം.മാലിന്യ സംസ്കരണത്തിന് 15 ലക്ഷം തെരുവ് വിളക്ക് സ്ഥാപിക്കാൻ 6.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.






