കക്കാട് ജി.എൽ.പി സ്കൂൾ കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ; സംഘാടകസമിതി രൂപീകരിച്ചു

കാരശ്ശേരി: ജൂലൈ 9ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പങ്കെടുന്ന കക്കാട് ജി.എൽ.പി സ്കൂളിന്റെ പുതിയ ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ തറക്കല്ലിടൽ ചടങ്ങിന്റെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. സ്കൂൾ ഹാളിൽ ചേർന്ന രൂപീകരണ യോഗം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. മുക്കം എ.ഇ.ഒ ദീപ്തി മുഖ്യാതിഥിയായി.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, കുന്ദമംഗലം ബി.പി.ഒ മനോജ്, സ്കൂൾ എച്ച്.എം ജാനീസ് ജോസഫ്, സ്കൂൾ രക്ഷാധികാരി ടി.പി.സി മുഹമ്മദ് ഹാജി തുടങ്ങിയവർ സംസാരിച്ചു. സ്ഥലം എം.എൽ.എ ലിന്റോ ജോസഫ് മുഖ്യരക്ഷാധികാരിയും കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ചെയർപേഴ്സണും വാർഡ് മെമ്പർ എടത്തിൽ ആമിന ആക്ടിംഗ് ചെയർപേഴ്സണും സ്കൂൾ എച്ച്.എം ജാനീസ് ജോസഫ് ജനറൽകൺവനീറുമായി 151 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.






