Koodaranji
പ്ലാംപറമ്പിൽ ഗോർഡിൽ ജോസഫ് നെ ആർ ജെ ഡി ദേശീയ സമിതി അംഗം ശ്രീ പി.എം തോമസ് മാസ്റ്റർ സന്ദർശിക്കുന്നു

കൂടരഞ്ഞി : കഴിഞ്ഞ ദിവസം കാട്ടുപന്നിയിടിച്ച് പരിക്ക് പറ്റി ചികിൽസക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന വഴിക്കടവ് സ്വദേശി പ്ലാംപറമ്പിൽ ഗോർഡിൽ ജോസഫ് നെ R J D ദേശീയ സമിതി അംഗം ശ്രീ പി.എം തോമസ് മാസ്റ്റർ സന്ദർശിച്ചു .
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കു പറ്റുന്നവർക്കും കൃഷി നഷ്ടപെടുന്ന കർഷകർക്കും മറ്റു മാനദൺഡങ്ങൾ ഒന്നും പരിഗണിക്കാതെ നഷ്ടപരിഹാരം അനുവദിക്കാൻ വനം വകുപ്പ് തയാറാകണമെന്നും ആക്രമെണത്തിൽ പരിക്ക് പറ്റുന്ന എല്ലാവർക്കും സൗജന്യ ചികിൽ ഉറപ്പു വരുത്തുന്നതിനും ബന്ധപെട്ടവർ തയാറാകണമെന്നും അദ്ദേഹം ആവശ്യപെട്ടു. RJD ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോളി പൈക്കാട്ട്, സത്യൻ സി,ജിൻസ് അഗസ്റ്റ്യൻ, സുബിൻ എം പൂക്കുളം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.