Thiruvambady

ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം

തിരുവമ്പാടി: പുല്ലൂരംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 17,4 വാർഡുകളും സംയുക്തമായി ലൈബ്രറി ഹാളിൽ വച്ച് നടത്തിയ യോഗത്തിൽ ലൈബ്രറി പ്രസിഡണ്ട് സണ്ണി ടി ജെ അധ്യക്ഷത വഹിച്ചു. പതിനേഴാം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീമതി മേഴ്സി പു ളിക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.നാലാം വാർഡ് മെമ്പർ ആന്റണികുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും സംഘടന പ്രതിനിധികളുമായ ശ്രീമാൻമാർ ജോസ് പു ളിക്കാട്ട്, ഗോപിലാൽ N. S, മാണി V T, രവീന്ദ്രൻ K. K, ജസ്റ്റിൻ ബെൻഡിക്റ്റ്, ജോസി ഫ്രാൻസിസ്,M U. സിറിയക്,ബേബി അരഞ്ഞാണിയിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക്ശ്രീ P V ജോൺ മോഡറേറ്ററായി. പിന്നീട് നടന്ന റാലിയിൽ ലൈബ്രറിയെ ഹരിത ഗ്രന്ഥാലയം ആയും, 17,4 വാർഡുകളെ ഹരിത വാർഡുകളായും പ്രഖ്യാപിച്ചു. പതിനേഴാം വാർഡ് മെമ്പർ മേഴ്സി പു ളിക്കാട്ട് മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീ ജോഷി പുല്ലുകാട്ടിൽ സോമരാജൻ തെക്കൻ ചേരിൽ ജിമ്മി പ്ലാക്കൂട്ടം ബാബു മാക്കിയിൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button