Thiruvambady

തിരുവമ്പാടിയിൽ പുഴയോരത്ത് മാലിന്യംതള്ളി; 20000 രൂപ പിഴ ഈടാക്കി

തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലങ്ങോട് ഇരുവഞ്ഞിപ്പുഴയോരത്ത് വീട്ടിൽനിന്നുള്ള അജൈവമാലിന്യം തള്ളിയതിന് 20000 രൂപ പിഴ ഈടാക്കി. പുല്ലൂരാംപാറ സ്വദേശിയിൽനിന്നാണ് പിഴയീടാക്കിയത്. ഇയാളുടെ പേരിൽ പുഴയോരത്ത് മാലിന്യം തള്ളിയതിന് തിരുവമ്പാടി പോലീസും കേസെടുത്തിട്ടുണ്ട്. പുഴയുടെ തീരത്ത് മാലിന്യം തള്ളിയനിലയിൽ കണ്ട നാട്ടുകാർ വിവരം ഗ്രാമപ്പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മാലിന്യത്തിൽനിന്ന്‌ ലഭിച്ച സ്കൂൾ വിദ്യാർഥിയുടെ ഡയറിയിലെയും ടെലിഫോൺ ബില്ലിലെയും മേൽവിലാസത്തിൽ നിന്നാണ് തെളിവ് ലഭിച്ചത്. തിരുവമ്പാടി എസ്.ഐ ഇ.കെ രമ്യയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button