Mukkam

കുടുംബശ്രീ രജതോത്സവം. സ്വാഗതസംഘം രൂപീകരിച്ചു

മുക്കം: സ്ത്രീ ശാക്തീകരണ മേഖലയിൽ ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം സി ഡി എസിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കാൻ ഇ എം എസ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗത സംഘ രൂപികരണ യോഗം തീരുമാനിച്ചു.

പരിപാടിയുടെ വിജയത്തിനായി നഗരസഭ ചെയർമാൻ അദ്ധ്യക്ഷനായും ഡെപ്യൂട്ടി ചെയർപേഴ്സൺ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ എന്നിവർ ഉപാദ്ധ്യക്ഷൻമാരായും സിഡിഎസ് ചെയർപേഴ്സൺ കൺവീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 1 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

കുടുംബസംഗമങ്ങൾ, സെമിനാറുകൾ, വയോജന സംഗമം, കർഷക സംഗമം, സംരംഭക സംഗമം, ഓക്സിലറി ഗ്രൂപ്പ് സംഗമം, ഉന്നത വിജയികളെ ആദരിക്കൽ, തൊഴിൽ മേള, വിപണന മേള, ഭക്ഷ്യമേള, ബാലസഭാ സംഗമം, വനിതകളുടെ വടംവലി മത്സരം, കുടുംബശ്രീ കലോത്സവം, സമാപന സമ്മേളനം എന്നിവ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും.

വാർഷികാഘോഷത്തിന്റെ വിളംബര റാലിയും നവീകരിച്ച സി ഡി എസ് ഓഫീസിന്റെ ഉദ്ഘാടനവും ഡിസംബർ ഒന്നിന് മൂന്ന് മണിക്ക് നടക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ ഉപസമിതികൾക്കും രൂപം നൽകി.

Related Articles

Leave a Reply

Back to top button