Pullurampara
ദേശീയ സംസ്ഥാന മെഡൽ ജേതാക്കളെയും പരിശീലകരെയും ആദരിച്ചു

പുല്ലൂരാംപാറ: റോട്ടറി ക്ലബ് തിരുവമ്പാടിയുടെ നേതൃത്വത്തിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ ദേശീയ സംസ്ഥാന തലങ്ങളിൽ മെഡൽ ജേതാക്കളായവരെയും പരിശീലകരെയും ആദരിച്ചു. റോട്ടറി ക്ലബ് തിരുവമ്പാടി പ്രസിഡന്റ് സണ്ണി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ആദരിക്കൽ ചടങ്ങ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, പ്രോഗ്രാം ഡയറക്ടർ പി ടി ഹാരിസ്, പഞ്ചായത്ത് മെമ്പർ ഷൈനി ബെന്നി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കെ വി വി ഇ എസ് പുല്ലൂരാംപാറ യുണിറ്റ് പ്രസിഡന്റ് രാജു കാരക്കാട്ട്, സ്പോർട്സ് അക്കാദമി ജനറൽ കൺവീനർ ടി ടി കുര്യൻ, അക്കാദമി മുഖ്യ പരിശീലകൻ ടോമി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.







