Thiruvambady
തിരുവമ്പാടി മാർട്ടെക്സ് ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് നാളെ ആരംഭിക്കും

തിരുവമ്പാടി: മാർട്ടെക്സ് വെഡിങ് സെന്റർ മാന്യ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് 2022 ഡിസംബർ 16 വെള്ളിയാഴ്ച ആരംഭിക്കും.
ഡിസംബർ 16ന് രാവിലെ 9:30ന് തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കെ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ വികാരി ഫാ.തോമസ് നാഗപ്പറമ്പിൽ സമ്മാനോത്സവ് 2022 ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികളും സഹകാരികളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.







