Thiruvambady

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി. സ്കൂൾ അങ്കണത്തിൽ നടന്ന പരിസ്ഥിതി ദിന അസംബ്ലി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് പൂർവ്വാധ്യാപിക ലയോണി മൈക്കിൾ പരിസ്ഥിതി ദിന സന്ദേശം നൽകി. ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

കുട്ടികളുടെ പരിസ്ഥിതി ബോധവൽക്കരണ സൈക്കിൾ റാലി ഫാ.ജോമൽ കോനൂർ ഫ്ലാഗ് ഓഫ് ചെയ്തു. പരിസ്ഥിതിദിന പൊതു ബോധവത്കരണ പരിപാടിയിൽ ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് സന്ദേശപ്രഭാഷണം നടത്തി. തിരുവമ്പാടി സ്റ്റാൻഡിലും പരിസരത്തും നടത്തിയ ബോധവത്കരണപരിപാടിയും റാലിയും നാട്ടുകാരും രക്ഷിതാക്കളും പങ്കാളികളായി.

Related Articles

Leave a Reply

Back to top button