India

രാജ്യ തലസ്ഥാനത്ത് ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും രാത്രിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയതിനെ തുടര്‍ന്നുള്ള മുന്‍കരുതലിന്റെ ഭാഗമായി കൂടിയാണ് സിസംബര്‍ 31നും ജനുവരി ഒന്നിനും രാത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്നും നാളെയും രാത്രി 11 മണി മുതല്‍ രാവിലെ ആറു മണിവരെയാണ് നിയന്ത്രണമുള്ളത്. ഈ സമയത്ത് പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി വിജയ് ദേവ് വ്യക്തമാക്കി. രാജ്യം പുതിയ വൈറസില്‍ അതീവ ജാഗ്രതയിലാണ്. പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കോവിഡ് വ്യാപനം ഉയരാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

Related Articles

Leave a Reply

Back to top button