കുളവട്ടം ഈപ്പച്ചൻ അന്തരിച്ചു

തിരുവമ്പാടി: മലബാറിലെ കുടിയേറ്റ കർഷകരുടെ ആദ്യ തലമുറയിലെ അവസാന കണ്ണികളിലൊരാളായ കുളവട്ടം ഈപ്പച്ചൻ (101) അന്തരിച്ച വാർത്ത തിരുവമ്പാടി ന്യൂസ് ഖേദപൂർവം റിപ്പോർട്ട് ചെയ്യുന്നു.
സംസ്കാരം വ്യാഴാഴ്ച (12-11-2023) രാവിലെ പത്ത് മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, ചിറക്കടവിൽ നിന്നും 1949 ൽ തിരുവമ്പാടിയിലേക്ക് കുടിയേറിയ വ്യക്തിയാണ് അദ്ദേഹം.
ഭാര്യ: പരേതയായ റോസമ്മ (ഒറോമ്മ) ചങ്ങനാശ്ശേരി, നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗം.
മക്കൾ സെൽബി, ജോർജ്ജ്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, എം. എ.എം.യു.പി. സ്കൂൾ പുന്നക്കൽ), സിറിയക് (മുത്തപ്പൻപുഴ), എൽസമ്മ, ജോസഫ് കുഞ്ഞ്, ടോമിച്ചൻ, സിബി (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), റോസമ്മ (കൊച്ചുമോൾ), കൊച്ചുറാണി, അവറാച്ചൻ (ആനക്കാംപൊയിൽ), ജോണി, സാബു, നിർമ്മല ( ജി.എച്ച്. എസ്. കായണ്ണ), മാർട്ടിൻ (അയർലണ്ട്).
മരുമക്കൾ: അപ്പച്ചൻ മുരിങ്ങയിൽ (പുല്ലൂരാംപാറ), മേരി വേളശ്ശേരിൽ (റിട്ട. എച്ച്.എം.ജി എൽ പി എസ് പൂളപ്പൊയിൽ), വൽസമ്മ തുറക്കൽ, സണ്ണി മണ്ണംപ്ലാക്കൽ (റിട്ട. എ ടി ഒ – കെ എസ് ആർ ടി സി), സിസിലി ചെമ്പോട്ടിക്കൽ, ലിസി കിഴക്കേക്കര, ജസി മറ്റം (റിട്ട. എച്ച് എം ജി എച്ച് എസ് – നടുവട്ടം), സുബാഷ് താഴത്തുപറമ്പിൽ, കുഞ്ഞുമോൻ കുടകശ്ശേരിൽ (കൊട്ടാരക്കോത്ത്), ബീന കരിക്കണ്ടത്തിൽ, ബീന ചൂരപ്പൊയ്കയിൽ, ഷൈനി കുന്നപ്പള്ളിൽ, ബെന്നി എർത്തയിൽ (കൂരാച്ചുണ്ട്), മെർളി മഞ്ചാടിയിൽ (അയർലണ്ട്).







