Koodaranji

കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ പാചകപ്പുര ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി : കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പാചകപ്പുരയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ. ആദർശ് ജോസഫ് നാടമുറിച്ച് നിർവഹിച്ചു.

പുതിയ ബിൽഡിങ്ങിനോടനു ബന്ധിച്ചു പണിത പാചകപ്പുരയുടെ ഉദ്ഘാടന വേളയിൽ സ്കൂൾ മാനേജർ ഫാദർ റോയ് തേക്കുംകാട്ടിൽ, ഹെഡ്മിസ്‌ട്രെസ് സിസ്റ്റർ ലൗലി ടി ജോർജ്‌, ഹൈസ്കൂൾ – ഹയർ സെക്കന്ററി മേധാവികളായ ശ്രീമതി ലീന ജേക്കബ്, ശ്രീ. സജി ജോൺ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. മേരി തങ്കച്ചൻ

മുൻ ഹെഡ്മാസ്റ്റർമാരായ ശ്രീ. എം ടി തോമസ്, ശ്രീ. ജോസ് തോമസ്, കൺസ്ട്രക്ഷൻ കോർഡിനേറ്റർ ഷിബു കരിൻ തോളിൽ, പി ടി എ പ്രസിഡന്റ്‌ ശ്രീ സണ്ണി പെരുകിലംതറപ്പേൽ, എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി മീന റോയ്, പി ടി എ എക്സിക്യൂട്ടീവ് മെമ്പർമാർ, ആധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രീൻസ് ക്ലബ് കൂടരഞ്ഞി കുട്ടികൾക്കുള്ള മിഠായി വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button