Mukkam

താഴക്കോട് ഗവ.എൽ.പി. സ്കൂളിൽ വിവിധ അംഗങ്ങളോടൊപ്പം മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

മുക്കം: താഴക്കോട് ഗവ.എൽ.പി. സ്കൂളിൽ അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും സ്‌കൂൾ വികസന സമിതി അംഗങ്ങളെയും ഒരേ വേദിയിൽ അണിനിരത്തിക്കൊണ്ടുള്ള വ്യത്യസ്തമായ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. .പി.ടി.എ യോഗത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ഇന്ത്യൻ ആർമിയിലെ മേജറും പ്രശസ്ത മോട്ടിവേറ്ററുമായ റിനൂപ് ക്ലാസ്സ് നയിച്ചു. തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും പ്രേരണാവഹമായ ഗുണപാഠങ്ങളും കോർത്തിണക്കിയ ക്ലാസ്സ് ഏറെ ശ്രദ്ധേയമായി.

ഹെഡ്മിസ്ട്രസ് സി.കെ. ജയതി സ്വാഗതം പറഞ്ഞ ചടങ്ങിൽ യു.പി. അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു. എ.വി. സുധാകരൻ മാസ്റ്റർ, കെ. രാമചന്ദ്രൻ മാസ്റ്റർ, എം.പി.ടി.എ. ചെയർപേഴ്സൺ ഷമീമ കെ.പി. എന്നിവർ സംസാരിച്ചു. മുക്കം നഗരസഭയുടെ മാലിന്യമുക്ത നവകേരളം ശുചിത്വ ക്വിസ്സിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ അജ്ന ഷെറിൻ, ദാലിയ നിസ്റിൻ എ.എ.പി. എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.

സീനിയർ അസിസ്റ്റൻറ് മീന ജോസഫ് നന്ദി രേഖപ്പെടുത്തി. സുമ റിനൂപ്, മുന കെ.ആർ, അമീന കെ.ടി. എന്നിവരും പരിപാടിയുടെ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button