Thiruvambady

അധികൃതർ ഇടപെടുന്നില്ല; വെള്ളക്കെട്ട് ഒഴിവാക്കി യുവാക്കൾ മാതൃകയായി

തിരുവമ്പാടി: വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്ന തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ വർഷങ്ങളായി നിലനിൽക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒടുക്കം ഇന്ന് രാവിലെ ഒരു പറ്റം യുവാക്കൾ രംഗത്തിറങ്ങി ഓവുചാലുകൾ വൃത്തിയാക്കി വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്തി.

കക്കുണ്ട് സ്വാശ്രയസംഘത്തിലെ യുവാക്കളാണ് ഈ ഉദ്യമത്തിന് തയ്യാറായി മുന്നോട്ടുവന്നത്.

സംഘം പ്രസിഡന്റ് നിസാമുദ്ദീൻ, സെക്രട്ടറി സുബൈർ നടുക്കണ്ടി, ട്രഷറർ ആസിഫ് അംഗങ്ങളായ അബ്ദുറഹ്മാൻ, മുഹമ്മദ് കുട്ടി, ഗഫൂർ, ഷാജി, സലാം, അസീസ് പിജെ, അബ്ദു ആറങ്ങോടൻ, ഫിറോസ് ആറങ്ങോടൻ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button